HOME
DETAILS
MAL
കടലില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ മുങ്ങി മരിച്ചു
backup
January 17 2018 | 02:01 AM
നാഗപട്ടണം: കടലില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ മുങ്ങിമരിച്ചു. വേദാരണ്യത്തിനടുത്താണ് അപകടമുണ്ടായത്.
തായ് അമാവസിയുടെ ഭാഗമായുള്ള അനുഷ്ഠാനത്തിനായി കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിയത്. ആചാരത്തിന്റെ ഭാഗമായി ഒട്ടേറെ പേര് കടലില്‍ കുളിക്കാനിറങ്ങിയിരുന്നു.
ഇവരില്‍ അപകടത്തില്‍പ്പെട്ട 10 പേരെ രക്ഷപ്പെടുത്തി. ഇതിനിടയിലാണ് നാലുപേരെ കാണാതായത്. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."