
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലിസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലിസ്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത് എന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിക്കും.
കേസില്‍ ദൃശ്യങ്ങളടക്കം തനിക്കെതിരായ തെളിവുകളുടെ മുഴുവന്‍ പകര്‍പ്പും ആവശ്യപെട്ട് ദിലീപ് നല്കിയ ഹരജികള്‍ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഈ ഹരജിയില്‍ എതിര് സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം തേടാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കുറ്റപത്രം ചോര്‍ത്തി നല്കി എന്ന ദിലീപിന്റെ ഹരജിയില്‍ ഇന്ന് വിധി വന്നേക്കും. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പൊലിസ് ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പുകളും വേണമെന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ദൃശ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊലിസ് വാദം.
ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്കിയ ഹരജിയില്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഹരജി നല്‍കുകയായിരുന്നു.
നേരത്തെ ദിലീപിന്റെ അഭിഭാഷകന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഓടുന്ന വണ്ടിയില്‍ വെച്ചല്ല പീഡനം നടന്നിരിക്കുന്നതെന്നും മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്
Kerala
• a month ago
സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Kerala
• a month ago
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്
Kerala
• a month ago
ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്
Saudi-arabia
• a month ago
അശ്വിനി കുമാര്‍ വധക്കേസ്; 13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി
Kerala
• a month ago
കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര് മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
National
• a month ago
സുരേഷ് ഗോപിയെ സ്കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം
Kerala
• a month ago
ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ്
Kerala
• a month ago
നായിഫിലെ ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു
uae
• a month ago
ഗസ്സയില്‍ വീണ്ടും ഇസ്റാഈല്‍ കൂട്ടക്കൊല, 84 പേര് കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം
International
• a month ago
നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി
Kerala
• a month ago
അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം
uae
• a month ago
ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു
Kuwait
• a month ago
മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം
Kerala
• a month ago
വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്
Kerala
• a month ago
വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ
Kerala
• a month ago
പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്പോർട്ട് വിങ്
Kerala
• a month ago
കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി
Kerala
• a month ago
മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു
uae
• a month ago
വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്
oman
• a month ago
മോദിക്കു മറുപടി നല്കി ഖാര്‍ഗെ; 100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്
Kerala
• a month ago