ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് റെയില്‍വേ വികസനം വേഗത്തിലാക്കും
ന്യൂഡല്‍ഹി: ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് ശബരി പാത ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍.
റെയില്‍വേ വികസനത്തിന് രാജ്യവ്യാപകമായി 50:50 എന്ന കേന്ദ്ര സംസ്ഥാന പങ്കാളിത്ത നയത്തിന്റെ അടിസ്ഥാനത്തിലുള്ള വികസനമാണു ലക്ഷ്യമിടുന്നത്. എറണാകുളം അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലും ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. കൊച്ചുവേളി റെയില്‍വേ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ശബരി പാത സമയബന്ധിതമായി നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്ര മന്ത്രി പൂര്‍ണ പിന്തുണ അറിയിച്ചുവെന്നും റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി
20 വര്‍ഷമായി അടഞ്ഞുകിടക്കുന്ന എറണാകുളത്തെ പഴയ റെയില്‍വേ ടെര്‍മിനല്‍ നവീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."