നവവധുവിന്റെ ദുരൂഹ മരണം: ആത്മഹത്യാകുറിപ്പും ഡയറിയും കണ്ടെടുത്തു
ശ്രീകണ്ഠപുരം: നവവധുവായ കോളജ് വിദ്യാര്‍ഥിനി വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ ആത്മഹത്യാകുറിപ്പും ഡയറിയും പൊലിസ് കണ്ടെടുത്തു.
കേസന്വേഷിക്കുന്ന കുടിയാന്മല എസ്.ഐ കെ.ജി വിപിന്‍കുമാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ആത്മഹത്യാകുറിപ്പുകളും ഒരു ഡയറിയും കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിടുവാലൂര്‍ സ്വദേശി ആന്മരിയ(18) ഭര്‍തൃവീട്ടില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേവമാതാ കോളജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായ ആന്മരിയ വീട്ടുകാരുടെ എതിര്‍പ്പു മറികടന്നാണ് പൂപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവര്‍ സുബിനെ വിവാഹം ചെയ്തത്. മരണവുമായി ബന്ധപ്പെട്ടു ഇന്നലെ സുബിനിനെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതിനിടെയിലാണ് ആത്മഹത്യാകുറിപ്പും ഡയറിയും കണ്ടെത്തിയത്. ആരെയും കുറ്റപ്പെടുത്തുന്നില്ല തെറ്റുപറ്റിയത് തനിക്കാണെന്നും കുറിപ്പില്‍ പറയുന്നു. ഡയറിക്കുറിപ്പിലും ഇത്തരം പരാമര്‍ശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."