HOME
DETAILS

കുണ്ടളയില്‍ യൂറോപ്യന്‍ മോഡല്‍ ടുളിപ് ഗാര്‍ഡന്‍ വരുന്നു

  
backup
January 19 2018 | 23:01 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae

തൊടുപുഴ: കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസം വിഭാഗം ടുളിപ് ഗാര്‍ഡന്‍ നിര്‍മിക്കുന്നു. യൂറോപ്പില്‍ കാണപ്പെടുന്ന അത്യാകര്‍ഷകമായ പുഷ്പമാണ് ടുളിപ്. കുണ്ടള സേതുപാര്‍വതീപുരം ഡാമിന് സമീപമുള്ള 30 ഏക്കര്‍ സ്ഥലത്താണ് ഗാര്‍ഡന്‍ സ്ഥാപിക്കുന്നത്.
ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസം ഡയരക്ടര്‍ കെ.ജെ ജോസ് സുപ്രഭാതത്തോട് പറഞ്ഞു. പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
നിശ്ചലപ്രകൃതിയും അതീവ ശീതകാലാവസ്ഥയുമുള്ള കുണ്ടള, യൂറോപ്യന്‍ ഭൂപ്രകൃതിയുടെ പതിപ്പാണെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ പറയുന്നത്. നിലവില്‍ ഇന്ത്യയില്‍ കശ്മിരില്‍ മാത്രമാണ് ടുളിപ് ഗാര്‍ഡനുള്ളത്. 2007ല്‍ തുടക്കമിട്ട ശ്രീനഗര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുളിപ് ഗാര്‍ഡനാണ് കശ്മിരിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയില്‍ ഒന്ന്.
കുണ്ടളയുടെ വശ്യഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കായി സൗരോര്‍ജ ബോട്ടുകള്‍ സര്‍വിസ് തുടങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്കും മറ്റും ശല്യമാവുന്ന ശബ്ദമലിനീകരണം ഒഴിവാക്കാനായി ഇവിടെ മോട്ടോര്‍ ബോട്ടുകള്‍ നിരോധിച്ചിരുന്നു.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ശബ്ദം തീരെയില്ലാത്തതുമായ മോട്ടോറുകളാണ് പുതിയ ബോട്ടുകളില്‍ ഉപയോഗിക്കുന്നത്. തേയിലത്തോട്ടങ്ങള്‍ക്കും കാടുകള്‍ക്കും നടുവില്‍ സ്ഥിതിചെയ്യുന്ന കുണ്ടള ജലാശയം ഇപ്പോള്‍ പൂര്‍ണമായി നിറഞ്ഞുകിടക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 5,800 അടി ഉയരത്തിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്. പള്ളിവാസല്‍ പവര്‍ ഹൗസിന്റെ സ്റ്റോറേജ് ഡാമായ കുണ്ടള 1946ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് നിര്‍മിച്ചത്.
കുണ്ടളയിലെ മണ്ണുകൊണ്ടുണ്ടള്ള ആര്‍ച്ച് ഡാമാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. 160 ഏക്കര്‍ ചുറ്റളവില്‍ 60 അടി ഉയരത്തില്‍ വെള്ളം സംഭരിക്കാവുന്ന ഈ അണക്കെട്ട് ചുറ്റുമുള്ള മലനിരകളിലെ ഉറവകളാല്‍ വര്‍ഷംമുഴുവന്‍ നിറഞ്ഞുകിടക്കും. ഒരു പുഴയുടെയും കുറുകെയല്ല കുണ്ടളയിലെ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago