HOME
DETAILS
MAL
29 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കൊല്‍ക്കത്തയില്‍
backup
January 19 2018 | 23:01 PM
കൊല്‍ക്കത്ത: കുട്ടികളും മുതിര്‍ന്നവരുമായ റോഹിംഗ്യന്‍ മുസ്്ലിം അഭയാര്‍ഥികള്‍ 5,330 കി.മീറ്റര്‍ താണ്ടി ബംഗാളിലെത്തി. ഇവിടെയുള്ള അഭയാര്‍ഥി ക്യാംപിലാണ് ഇവരിപ്പോള്‍ കഴിയുന്നത്.
കൊല്‍ക്കത്തയില്‍ നിന്ന് 45 കി.മീറ്റര്‍ അകലെയുള്ള ബരൂയിപൂരിലെ കുരുളി ഗ്രാമത്തിലെ അഭയാര്‍ഥി ക്യാംപിലാണ് 11 കുട്ടികളും 18 മുതിര്‍ന്നവരുമായ അഭയാര്‍ഥികള്‍ എത്തിയത്. മ്യാന്മറില് നിന്ന് പ്രാണരക്ഷാര്‍ഥം ഓടിപ്പോന്ന ഇവര്‍ ബംഗ്ലാദേശ് വഴിയാണ് ഇന്ത്യയിലെത്തിയത്. അഭയാര്‍ഥികള്‍ക്ക് താമസിക്കാനായി ഗ്രാമീണരും എന്‍.ജി.ഒകളും ചേര്‍ന്ന് താല്‍ക്കാലിക വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."