ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ അഡ്മിഷന്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതായി മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എല്‍ കെ ജി മുതല്‍ 12-ാം ക്ലാസ് വരെയാണ് പ്രവേശനം. സ്കൂള്‍ വെബ്സൈറ്റില്‍ രജിസ്ട്രേഷന് ലിങ്കില്‍ പോയി പേരും മറ്റു വിവരങ്ങളും ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തവരെ പിന്നീട് എഴുത്തു പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ക്ഷണിക്കും. ശേഷം സ്കൂള്‍ അധികൃതര്‍ ഫോണ്‍ വഴി ബന്ധപ്പെടുന്നതാണെന്നും അറിയിപ്പിലുണ്ട്.
ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന് വേണമെങ്കില്‍ വ്യത്യസ്ത ഫോമുകളില്‍ അപേക്ഷ നല്‍കണം. ഓരോ ക്ലാസിനും അനുവദിച്ച കുട്ടികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാകും അഡ്മിഷന് അനുവദിക്കുക.
രജിസ്ട്രേഷന് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: http://indianschool.bh/guideline.php .
[email protected] എന്ന ഇമെയില്‍ മുഖേനെയും ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."