HOME
DETAILS

ഏനാത്ത് പട്ടാളം പാലം നിര്‍മിക്കും; രണ്ടാഴ്ചയ്ക്കുള്ളില്‍

  
backup
February 10 2017 | 11:02 AM

%e0%b4%8f%e0%b4%a8%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

കൊട്ടാരക്കര: ഏനാത്ത് എംസി റോഡില്‍ കല്ലടയാറിനു സമീപം സമാന്തര പാലം നിര്‍മിക്കുന്നതിനായി മിലിറ്ററി സംഘം എത്തി. ബംഗളൂരുവില്‍നിന്നുള്ള മിലിറ്ററി എന്‍ജിനീയര്‍മാരുടെ സംഘമാണ് എത്തിയത്.

സ്ഥലപരിശോധനയും റോഡുമായി ബന്ധിപ്പിക്കേണ്ട രീതിയുമാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. പരിശോധനയ്ക്കുശേഷം അന്തിമരൂപം നല്‍കും.

യാത്രാക്ലേശം പരിഹരിക്കാന്‍ ബെയ്‌ലി പാലം നിര്‍മിക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഡെപ്യൂട്ടി കമാന്‍ഡന്റ് ഗൗതംഗൂഹയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സാധാരണ ബെയ്‌ലി പാലം നിര്‍മിച്ചാല്‍ കാല്‍നട മാത്രമെ സാധ്യമാകൂ എന്നുള്ളതിനാല്‍ ക്ലാസ് 40 ടണ്‍ വിഭാഗത്തിലുള്ള പാലമായിരിക്കും നിര്‍മിക്കുന്നത്. മുന്‍പ് റാന്നിയില്‍ നിര്‍മ്മിച്ചത് 40 ടണ്‍ വിഭാഗത്തിലുള്ളതായിരുന്നു. ഇത്തരമൊരു പാലം നിര്‍മിക്കാന്‍ സൈന്യത്തിന് ആകെ വേണ്ടിവരുന്നത് രണ്ടാഴ്ച സമയമാണ്.

യുദ്ധകാലാടിസ്ഥാനത്തിലാണങ്കില്‍ ഒരാഴ്ച കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയാറാക്കിയാല്‍ മിലിട്ടറിയുടെ മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബംഗളൂരുവില്‍നിന്ന് പാലം നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കും.

സംസ്ഥാന സര്‍ക്കാരിന് വലിയ മുതല്‍മുടക്കില്ലന്നാണ് ഏറ്റവും ശ്രദ്ധേയം. ബംഗളൂരുവില്‍നിന്ന് സാധനം എത്തിക്കുന്നതിനുള്ള സിവില്‍ ട്രക്കിന്റെ വാടകയും നിര്‍മാണത്തിന് എത്തുന്ന സൈനികര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യവും വഹിച്ചാല്‍ മതിയാകും.

പാലം പൂര്‍ത്തിയാകുന്നതോടെ എം.സി റോഡ് വഴിയുള്ള യാത്രാക്ലേശം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago