യു.പിയില്‍ ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിക്കുനേരെ പീഡനം. കച്ചുല ഗ്രാമത്തിലാണ് 32 വയസുകാരിയായ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. ഇവരെ തട്ടിക്കൊണ്ടുപോയ ആളുകളെക്കുറിച്ച് പൊലിസിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൈകള്‍ കെട്ടിയും വായില്‍ തുണി തിരികിയുമാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലിസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്നതും ക്രമസമാധാന തകര്‍ച്ച അനുഭവിക്കുന്നതുമായ സംസ്ഥാനമായി കണക്കാക്കുന്നത് ഹരിയാനയാണ്. ബി.ജെ.പി ഭരണത്തിലുള്ള ഈ സംസ്ഥാനത്ത് ക്രമസമാധാനില പൂര്‍ണമായും തകര്‍ന്നുവെന്ന് ആരോപിക്കുന്നതിനു പിന്നാലെയാണ് ബി.ജെ.പി ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നത്.
രാവിലെ വീട്ടില്‍ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയ യുവതിയെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. ഇവരെ കാണാതിരുന്നതോടെ വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് തൊട്ടടുത്ത വനത്തില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്.
പൊലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍ നിന്ന് മൊഴിയെടുത്താലേ സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയാനാകൂ എന്നും പൊലിസ് സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."