HOME
DETAILS
MAL
അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ രാഷ്ട്രപതിയെ കാണുമെന്ന് എ.എ.പി
backup
January 21 2018 | 02:01 AM
ന്യൂഡല്‍ഹി: ഇരട്ടപദവി വിവാദത്തിലകപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരേ പാര്‍ട്ടി നേതൃത്വം. എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന് നടപടി സ്വീകരിച്ചതെന്നാരോപിച്ച് പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രാഷ്ട്രപതിക്ക് നിവേദനം നല്കി. തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയില്‍ പാര്‍ട്ടിയുടെ വാദം കേള്‍ക്കണമെന്ന ആവശ്യമാണ് നിവേദനത്തില്‍ മുഖ്യമായും ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷന് ഒരിക്കല്‍ പോലും പാര്‍ട്ടിയുടെ വാദം കേള്‍ക്കാന്‍ തയാറായിരുന്നില്ലെന്ന് സിസോദിയ ഇന്നലെ ആരോപിച്ചു.
അയോഗ്യരാക്കപ്പെട്ട 20 എം.എല്‍.എമാരും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."