HOME
DETAILS

പറഞ്ഞു പറ്റിക്കരുത് സര്‍ !

  
backup
January 21 2018 | 22:01 PM

paranju-pattikkaruth-sir

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ഉറപ്പാക്കാന്‍ സഹോദരന്‍ ശ്രീജിത്ത് തുടരുന്ന സമരത്തിലൂടെ സെക്രട്ടേറിയറ്റ് പരിസരം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സമരകോലാഹലങ്ങള്‍ ഇവിടെ പതിവാണെങ്കിലും, ചില സമരങ്ങള്‍ അതുയര്‍ത്തുന്ന വിഷയത്തിന്റെ ഗൗരവം കൊണ്ട് സവിശേഷ ശ്രദ്ധനേടും. അപ്പോഴൊക്കെയും സര്‍ക്കാര്‍ ഇടപെടുകയും ഒത്തുതീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമരങ്ങളായിരുന്നു ആദിവാസി നില്‍പ്പുസമരം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രാപ്പകല്‍ സമരം, നഴ്‌സുമാരുടെ സമരം എന്നിവ. അതത് സമയത്തെ സര്‍ക്കാരുകള്‍ സമരക്കാരുമായി ചര്‍ച്ച ചെയ്തു ഒത്തുതീര്‍പ്പാക്കിയെങ്കിലും അവരുയര്‍ത്തിയ പ്രശ്‌നങ്ങള്‍ തുടരുകയാണ്.


ആദിവാസികളുടെ നില്‍പ്പുസമരം

2014 ജൂലൈ ഒന്‍പതിനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ നില്‍പ്പുസമരം തുടങ്ങിയത്. ആദിവാസി പുനരധിവാസം ഉടന്‍ നടപ്പാക്കുക, ആറളം ഫാമിലെ സ്വകാര്യ മുതലാളിമാരുടെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കുക, കേന്ദ്രസര്‍ക്കാരും സുപ്രിം കോടതിയും അനുവദിച്ച വനഭൂമി പതിച്ചുനല്‍കുക, വയനാട് ജില്ലയിലെ പൂക്കോട് മേഖലയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
സമരം 162 ദിവസം നീണ്ടു. 2014 ഡിസംബര്‍ 17ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗോത്രമഹാസഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിച്ചു. എന്നാല്‍ കുറച്ചുപേര്‍ക്ക് പട്ടയം നല്‍കിയത് ഒഴിച്ചാല്‍ മറ്റ് പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായില്ല. പിന്നീട് പലതവണ വിവിധയിടങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിവാസികള്‍ സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാടിന്റെ മക്കള്‍ ഇപ്പോഴും ദുരിതത്തിലാണ്.

 

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ രാപ്പകല്‍ സമരം

2016 ജനുവരി 26നാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങിയത്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്നായി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 108 ദുരിത ബാധിതരായിരുന്നു സമരത്തിനെത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, ജപ്തി നടപടികള്‍ ഒഴിവാക്കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
വിഷപ്രയോഗത്തിന് ഇരകളായ കുരുന്നുകള്‍ സമരപ്പന്തലില്‍ ഇരിക്കുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. സമരം തുടങ്ങി എട്ടാം ദിവസം സര്‍ക്കാര്‍ ചര്‍ച്ച നടത്തി. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, അതില്‍ പകുതിപോലും നടപ്പാക്കിയില്ല. ദുരിതബാധിതരായ 2665 പേര്‍ക്ക് ധനസഹായം നല്‍കിയെന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. ശേഷിക്കുന്ന 3183 പേര്‍ക്ക് ഇതുവരെയും സഹായം ലഭിച്ചിട്ടില്ല. കടങ്ങള്‍ എഴുതിത്തള്ളുമെന്നതും നടപ്പായിട്ടില്ല. ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുകയാണ്. പിന്നെയും പ്രശ്‌നങ്ങള്‍ നിരവധി. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് അവര്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും. നടപടികളുണ്ടായില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ വീണ്ടും അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

 

നഴ്‌സുമാരുടെ സമരം

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെ ചൂഷണത്തിനെതിരേ മൂന്നാഴ്ചയോളമായിരുന്നു നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തത്. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു തുടക്കം. സുപ്രിംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള വേതനവര്‍ധനവായിരുന്നു ആവശ്യം. ജൂലൈ 20ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ആശുപത്രി മാനേജ്‌മെന്റ്, ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയായിരുന്നു ചര്‍ച്ച. 50 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയാക്കി പ്രഖ്യാപിച്ചു. രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നായിരുന്നു നല്‍കിയ ഉറപ്പ്. എന്നാല്‍ കരട്‌വിജ്ഞാപനം പോലും പറഞ്ഞ സമയത്തിനുള്ളില്‍ ഇറക്കാനായില്ല. മൂന്നുമാസത്തിനു ശേഷം നവംബര്‍ 10നാണ് കരട്‌വിജ്ഞാപനം ഇറങ്ങിയത്. തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. വീണ്ടും സമരരംഗത്തേക്ക് ഇറങ്ങാനുള്ള ആലോചനയിലാണ് നഴ്‌സുമാര്‍. ഈ മാസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരങ്ങള്‍ തുടരുകയാണ്. എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രുദ്രയെന്ന കുഞ്ഞിന്റെ മാതാപിതാക്കളുടെ സമരം 395 ദിവസവും അരിപ്പ ഭൂസമരസമിതിയുടേത് 347 ദിവസവും പിന്നിട്ടു.ശ്രീജിത്തിന്റേത് 773 ദിവസവും. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും ശ്രീജിവിന്റെ മരണത്തിലെ നിജസ്ഥിതി വെളിപ്പെടുകയും ചെയ്താല്‍ ശ്രീജിത്തിന്റേത് സെക്രട്ടറിയേറ്റ് സമരങ്ങളിലെ അപൂര്‍വതയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago