ബ്രിട്ടീഷ് സ്കൂള്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നു
ലണ്ടന്‍: ഹിജാബ് നിരോധിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ബ്രിട്ടനിലെ പ്രമുഖ സര്‍ക്കാര്‍ സ്കൂള്‍ തീരുമാനം പിന്‍വലിക്കുന്നു. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലുള്ള സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ അധികൃതരാണ് എട്ടു വയസിനു താഴെയുള്ള കുട്ടികള്‍ ഹിജാബ് ധരിക്കുന്നതു വിലക്കി ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍, ഉത്തരവിനെതിരേ രാജ്യവ്യാപകമായി കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിക്കുന്നത്.
നിരോധനം 11 വയസിനു താഴെയുള്ള കുട്ടികളിലേക്കും നീട്ടാന്‍ നീക്കം നടത്തിയതോടെയാണ് സ്കൂള്‍ വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ചത്. കുട്ടികള്‍ നോമ്പെടുത്ത് സ്കൂളിലെത്തുന്നതു നിരോധിക്കാനും നീക്കമുണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ പരിഗണിച്ചാണ് സ്കൂള്‍ ഏകീകൃതനയം നടപ്പാക്കിയതെന്നും പുതിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."