സഊദി ജയിലുകളില്‍ 2,084 ഇന്ത്യക്കാര്‍
ജിദ്ദ: വിദേശ രാജ്യങ്ങളില്‍ പതിനായിരത്തോളം ഇന്ത്യക്കാര്‍ വിവിധ കേസുകളിലായി ജയിലുകളില്‍ കഴിയുന്നുണ്ടെണ്ടന്ന് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി പേര്‍ മലയാളികളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 86 ജയിലുകളിലായി തടവില്‍ കഴിയുന്നവരില്‍ 50പേര്‍ വനിതകളാണ്.
ഇന്ത്യക്കാരില്‍ ജയിലുകളില്‍ കഴിയുന്നവരില്‍ പകുതിയിലേറെ പേരും ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഇവരില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ സഊദിയിലെ ജയിലുകളിലാണ്. ആകെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരിലെ 56 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലെ തടവറകളിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പതിനായിരത്തോളം വിദേശ ഇന്ത്യക്കാരില്‍ സഊദി ജയിലുകളിലുള്ളത് 2,084 പേരാണ്. ഇവരില്‍ സഊദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 48 ഇന്ത്യക്കാര്‍. ഇതില്‍ 32 പേരും മലയാളികളാണ്. ജിസാന്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ വൈസ് കോണ്‍സുലര്‍ ശിഹാബുദ്ദീന്‍ ഖാന്‍, അഡ്മിസ്‌നിസ്‌ട്രേറ്റിവ് ഓഫിസര്‍ റിയാസ് ജീലാനി എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തടവിലായ 32 മലയാളികളില്‍ പതിനാറുപേരും മലപ്പുറം ജില്ലക്കാരാണ്. കുവൈത്താണ് തൊട്ടുപുറകേയുള്ളത് 1161, യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ തടവുകാരുടെ എണ്ണം 1012 ആണ്. അമേരിക്കയില്‍ 155 പേരും ഇംഗ്ലണ്ടണ്ടില്‍ 426 പേരും ചൈനയില്‍ 157 പേരും ബംഗ്ലാദേശില്‍ 167 പേരും ഇറ്റലിയില്‍ 121 പേരുമാണ് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."