HOME
DETAILS

പാസ്‌പോര്‍ട്ട് പരിഷ്‌കരണം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെയും ബാധിക്കും

ADVERTISEMENT
  
backup
January 22 2018 | 23:01 PM

%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0



ജിദ്ദ: കേന്ദ്ര സര്‍ക്കാര്‍ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കരണം നടപ്പിലാക്കുന്നത് വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.
സഊദി അടക്കമുള്ള രാജ്യങ്ങള്‍ മരിച്ച വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള രേഖയായി നിലവില്‍ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനം ഇതിനെ പ്രതികൂലമായി ബാധിക്കും.
പാസ്‌പോര്‍ട്ടിലെ റസിഡന്‍ഷ്യല്‍ വിവരങ്ങളടങ്ങിയ പേജ് നീക്കം ചെയ്യുന്നതോടെ വിലാസവും വ്യക്തിഗത വിവരങ്ങളും പരിശോധിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള പ്രക്രിയ നീളുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. രോഗ ബാധിതരായ പ്രവാസികള്‍ക്കും വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിനു കമ്പനി നല്‍കുന്ന സഹായത്തിനും പേജ് നീക്കുന്നത് വഴി തടസം നേരിടും.
അതേ സമയം നിലവിലെ പാസ്‌പോര്‍ട്ടില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതിരിക്കെ വിദ്യാഭ്യാസമില്ലാത്തവരെ രണ്ടാംനിര പൗരന്മാരാക്കുന്ന പാസ്‌പോര്‍ട്ടിലെ നിറംമാറ്റം സര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരമാണെന്നാണ് പ്രവാസികളുടെ അഭിപ്രായം.
പരിഷ്‌കരണം പ്രവാസി സമൂഹത്തിനിടയില്‍ കടുത്ത എതിര്‍പ്പിനും വഴിവച്ചിട്ടുണ്ട്. ഇതിനെതിരേ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും പ്രവാസികള്‍ കത്തയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  43 minutes ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  an hour ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  an hour ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  2 hours ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  2 hours ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  2 hours ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  2 hours ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  3 hours ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  3 hours ago