രണ്ടു മാസത്തിനു ശേഷം ഹാദിയ കേസ് ഇന്നു വീണ്ടും സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്നു വീണ്ടും പരിഗണിക്കും. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കേസ് വീണ്ടും കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് ഒരു കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രിംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി.
ഹരജിക്കു പുറമെ എന്‍.ഐ.എ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും പരിഗണനയ്ക്ക് വന്നേക്കും. ഷെഫിന് ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന് അശോകന്റെ ആരോപണം. എന്നാല്‍, ഷെഫിന് ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."