പാക്കം ഉപതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുത്
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് നടത്തിപ്പിനായി കമ്മീഷന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരേയും പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികള്‍ അവസാനിക്കുന്നതു വരെ സ്ഥലം മാറ്റരുതെന്ന് ജില്ലാ കലക്ടര്‍.
ഏതെങ്കിലും കാരണവശാല്‍ ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലംമാറ്റം ഉണ്ടാകുന്നപക്ഷം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ സ്ഥലംമാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താതെ നിര്‍ത്തിവക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖസഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്കാന് ഓഫിസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."