പ്രാദേശിക സംസ്‌കാരങ്ങളുടെ മഹാ സഞ്ചയമാണ് ഇന്ത്യയുടെ നാനാത്വം: പി.എന്‍ ഗോപികൃഷ്ണന്‍
കാസര്‍കോട്: ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒരു ദര്‍ശനമാണു ബഹുസ്വരതയെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത് ഈ സവിശേഷതയാണെന്നും പ്രമുഖ കവിയും പ്രഭാഷകനുമായ പി.എന്‍ ഗോപികൃഷ്ണന്‍.
കാസര്‍കോട് ടൗണ്‍ഹാളില്‍ നടക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും ഏകശിലാരൂപമല്ല.
പ്രാദേശിക സംസ്‌കാരങ്ങളുടെ മഹാ സഞ്ചയമാണ് ഇന്ത്യയുടെ നാനാത്വം. എകാത്മക ദര്‍ശനത്തില്‍ അധിഷ്ടിതമാണു നമ്മുടെ ബഹുസ്വരത. ഇതു സഹിഷ്ണുതയില്‍ ഊന്നിയിട്ടുള്ളതാണെന്നും ആ സഹിഷ്ണുതയാണു നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി പ്രഭാകരന്‍ അധ്യക്ഷനായി. ഗ്രന്ഥാലോകം മാസിക പത്രാധിപര്‍ എസ് രമേശന്‍, പി ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."