സഊദി അഴിമതി വിരുദ്ധ നടപടിക്ക് ലോക ഇക്കണോമിക് ഫോറത്തിന്റെ അഭിന്ദനം
റിയാദ്: സഊദി അറേബ്യയുടെ അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലോക ഇക്കണോമിക് ഫോറത്തിന്റെ അഭിനന്ദനം.
സഊദിയുടെ അഴിമതിക്കെതിരായ നടപടികളില്‍ അദ്ഭുതപ്പെടാനാവില്ലെന്നും വിഷന്‍ 2030 ന്റെ ഭാഗമായി സമഗ്രമായ സാമ്പത്തിക അച്ചടക്കം വിഭാവനം ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് അഴിമതി നിര്മാര്ജ്ജനമെന്നും മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക അഫയേഴ്സ് തലവന്‍ മിറിക്ക് ഡ്യൂസെക്ക് പറഞ്ഞു.
സഊദിയുടെ ശക്തമായ സാമ്പത്തിക നടപടികള്‍ക്ക് എല്ലാ വിധ പിന്തുണയുമുണ്ടാകും. ലോക സാമ്പത്തിക ശക്തിയായി സഊദിയെ ഉയര്‍ത്താന്‍ പരിഷ്കരണ നടപടികള്‍ സഹായകരമാകും. അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വിറ്റസര്‍ലാന്‍ഡിലെ ദാവൂസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി സഊദിയെ ഉയര്‍ത്താനുള്ള നടപടികളാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് നടത്തുന്നതെന്ന് അദ്ദേഹം സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു.
സഊദി അറേബ്യ വേഗത്തിലും ധൈര്യമായും സഞ്ചരിക്കുന്നത് ലോകം അതിന്റെ ദിശയില്‍ കാണുന്നില്ല. ചിലര്‍ സഊദിയുടെ സാമ്പത്തിക വളര്‍ച്ച സഞ്ചാരം പതിയെ ആണെന് കുറ്റപ്പെടുത്തിയെങ്കിലും ഇന്ന് അതിന്റെ വിപരീതമാണ് സംഭവിക്കുന്നതെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."