മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
കൊല്ലം: മത്സ്യമേഖലയെയും മത്സ്യത്തൊഴിലാളികളെയും അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കൊല്ലം കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ സംയുക്ത സമര സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചു. 2015ല്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിച്ച മണ്ണെണ്ണ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുക, പുതിയ അപേക്ഷകര്‍ക്കും പെര്‍മിറ്റ് നല്‍കുക, വെട്ടിക്കുറച്ച മണ്ണെണ്ണ ഉടന്‍ പുനസ്ഥാപിച്ച് വിതരണം ചെയ്യുക എന്നിവയാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
മത്സ്യഫെഡ് വഴി നല്‍കുന്ന മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി മണ്ണെണ്ണ എടുക്കുമ്പോള്‍ തന്നെ വിതരണം ചെയ്യണമെന്ന് സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടഎ വില വര്‍ധിപ്പിക്കുന്നത് തടയണം. മണ്ണെണ്ണ എടുക്കുമ്പോള്‍ ഓയിലും വാങ്ങിക്കണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതിനോട് യോജിക്കാനാവില്ല. ചിലര്‍ കമ്മിഷന്‍ കിട്ടുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിബന്ധന വയ്ക്കുന്നതെന്നും അവര്‍ ആരോപിച്ചു. തീരദേശ ഹൈവേയുടെ നിര്‍മാണത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് മറ്റൊരു ആവശ്യം. 30 ശതമാനം പേര്‍ മാത്രമാണ് ബിപിഎല്‍ ലിസ്റ്റിലുള്ളത്. ബാക്കിയുള്ളവരെ കൂടി ബിപിഎല്‍ ആക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു നേതാക്കളായ എസ് സ്റ്റീഫന്‍, എല്‍ അഗസ്റ്റിന്‍, എസ് ആന്‍ഡ്രൂസ്, എ ജോണ്‍സണ്‍, എം അംബ്രോസ് എന്നിവര്‍ പറഞ്ഞു. 18ന് രാവിലെ പത്തിന് കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."