മ്യാന്‍മറിലേക്കുള്ള റോഹിംഗ്യകളുടെ മടക്കം സുരക്ഷിതമല്ലെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തുടരുന്നതിനാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഇവരുടെ മടക്കം സുരക്ഷിതമല്ലെന്ന് യു.എന്നിലെ മുതിര്‍ന്ന അംഗം പറഞ്ഞു. ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന റോഹിംഗ്യകളെ തിരിച്ചയക്കല്‍ സര്‍ക്കാര്‍ ആരംഭിക്കാനിരിക്കെയാണ് യു.എന്‍ അംഗത്തിന്റെ മുന്നറിയിപ്പ്.
അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവര്‍ക്ക് മ്യാന്‍മറിലേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ അവര്‍ ഭയത്തിലാണെന്ന് യൂനിസെഫ് ഡപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത്ത് പറഞ്ഞു.
ബംഗ്ലാദേശിലെ കുതുപലോങ് അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യാന്‍മറിലേക്കുള്ള റോഹിംഗ്യകളുടെ മടക്കം സുരക്ഷിതമല്ല. അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഒരു യുവതിയുടെ മ്യാന്‍മറിലെ അമ്മായിയിയുമായി ഫോണില്‍ സംസാരിച്ചു. റാഖൈനില്‍ ഇപ്പോഴും അക്രമണം തുടരുന്നുണ്ടെന്ന് അവര്‍ പറഞ്ഞുവെന്ന് ജസ്റ്റില്‍ ഫോര്‍സിത്ത് വ്യക്തമാക്കി. റാഖൈനിലെ റോഹിംഗ്യകള്‍ക്കെതിരേ ഓഗസ്റ്റ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 700,000 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മ്യാന്‍മര്‍ ബംഗ്ലാദേശ് സര്‍ക്കാരുകള്‍ക്കിടിയലെ ധാരണയനുസരിച്ച് അഭയാര്‍ഥികളുട മടക്കം ചൊവ്വാഴ്ച ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം ബംഗ്ലാദേശ് റോഹിംഗ്യകളെ മടക്കയയക്കുന്നതില്‍ പിന്‍വാങ്ങുകയായിരുന്നു. അഭയാര്‍ഥികളെ സുരക്ഷയെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ചോദ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."