തകര്‍ന്നടിഞ്ഞ ജനാധിപത്യവും നിലച്ചുപോയ മനുഷ്യത്വവും
ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് ഒരാള്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ഉടന്‍ കണ്ടക്ടര്‍ പറഞ്ഞു: ഇപ്പോള്‍ കാര്യമാക്കേണ്ട ഞാനീ ടിക്കറ്റുകള്‍ കൊടുത്തു കഴിയട്ടെ ....
'ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കാന്‍ ഒരു ബജറ്റിന്റെ കഥയുണ്ട് ' അധ്യായത്തിന്റെ പേര്: മരണ ബജറ്റ്;
ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍മപ്പെടുത്തുന്നു, ജനാധിപത്യം മരവിപ്പിക്കുകയും മനുഷ്യത്വം തകര്‍ക്കപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തില്‍ ചില ഓര്‍മപ്പെടുത്തലുകള്‍ ആശ്വാസകരമാണ്.
' ഞങ്ങളുടെ പിതാവിനെ ഒന്ന് കാണാനെങ്കിലും അനുവദിക്കൂ എന്ന് കൈ കൂപ്പി പറയേണ്ടി വന്നു നരേന്ദ്ര മോദിയേക്കാള്‍ പാര്‍ലമെന്റ് കണ്ട അഹമ്മദ് സാഹിബിന്റെ സ്വന്തം മക്കള്‍ക്ക്. എന്നിട്ടുപോലും നീതിയുടെ നോട്ടമുണ്ടായില്ലെന്നത് ഖേദകരമാണ്. ബജറ്റ് കര്‍ത്തവ്യമല്ല ജനങ്ങള്‍ക്കുള്ളതാണ്. മനുഷ്യനിര്‍മിതവുമാണ്. മരിച്ചവരോട് അനീതിയെന്ന് സാധാരണ നമ്മള്‍ പ്രയോഗിക്കാറുണ്ടോ.
ഇല്ലെങ്കില്‍ അതും കൂട്ടിച്ചേര്‍ക്കുക. ബാപ്പുജിയുടെയും ചാച്ചാജിയുടെയും നേതാജിയുടെയും ഭാരതത്തില്‍ അതും സംഭവിച്ചിരിക്കുന്നു. സര്‍വകക്ഷിയെന്ന പേരില്‍ നടത്തുന്ന കൂട്ടായ്മകളില്‍ 'മനുഷ്യത്വം' എന്ന പാഠം വായിച്ചു പഠിക്കാത്തവരെ ദയവ് ചെയ്ത് ഹാജര്‍ വിളിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."