HOME
DETAILS

ഉണ്ണികുളം സംരക്ഷിച്ചാല്‍ മണ്ണിനും മനുഷ്യനും ദാഹമകറ്റാം

  
backup
February 11 2017 | 23:02 PM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d

 

പൂനൂര്‍: കൊടും വേനലില്‍ പോലും വറ്റാത്ത ഉണ്ണികുളം പായലും കുളവാഴയും നിറഞ്ഞ് ഉപയോഗശൂന്യമായിട്ടും നടപടിയില്ല. പ്രദേശത്തെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപകാരപ്രദമാകേണ്ട ജലസംഭരണി ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുകയാണ്. ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ അങ്ങാടിയോട് ചേര്‍ന്ന് അഞ്ചു സെന്റ് വിസ്തൃതിയിലാണ് ജലാശയം സ്ഥിതിചെയ്യുന്നത്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ജലസ്രോതസ് കുലിക്കിലേരി തറവാട്ടുകാര്‍ പഞ്ചായത്തിന് കൈമാറിയിട്ട് മൂന്നു വര്‍ഷമായി.
പഞ്ചായത്ത് ഏറ്റെടുത്ത ശേഷം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കുളത്തിന്റെ അരികു കെട്ടല്‍ പ്രവൃത്തി നടത്തിയിരുന്നെങ്കിലും പൂര്‍ണമായി ശുചീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ഉണ്ണികുളം ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഫണ്ട് വകയിരുത്തി കുളം ശുചീകരിച്ചിരുന്നു. കുളത്തിന് ചുറ്റുമതില്‍ കെട്ടി അഴുക്ക് വെള്ളം കുളത്തിലേക്ക് വരുന്നതു തടയാന്‍ പഞ്ചായത്ത് ആലോചിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉണ്ണികുളം കുടിവെള്ളത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ ശുചീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് ശ്രമിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഇരുപത് അടിയോളം ആഴമുള്ള കുളം വേണ്ടവിധം ശുചീകരിച്ചാല്‍ നാടിന്റെ ജലക്ഷാമത്തിന് അറുതിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി ഒരാവശ്യത്തിനും വെള്ളമെടുക്കാതെ പായലും മറ്റും പടര്‍ന്നു പിടിച്ചപ്പോള്‍ ശുചീകരണ പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയത് നാട്ടുകാരാണ്. സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയ ഇവിടെ മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും നിറഞ്ഞിരുന്നു. മാലിന്യങ്ങള്‍ നിറയാതിരിക്കാന്‍ കുളത്തിന് മീതെ നെറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബന്ധപ്പെട്ടവര്‍ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൃഷി ആവശ്യത്തിലും മറ്റും ഉണ്ണികുളത്തെ പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago