സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ 14ന്
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ 14ന് തിരുവനന്തപുരത്ത് ചേരും. കൂട്ടായ്മയില്‍ എഴുത്തുകാരും വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷനാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. വഴുതക്കാടുള്ള സ്മാര്‍ട്ട് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന കൂട്ടായ്മ പ്രതിമാ സ്ഥാപനസമിതിക്ക് രൂപം നല്‍കും. തിരുവനന്തപുര ത്തു വച്ചാണ് തിരൂരില്‍ സ്ഥാപിക്കാനുള്ള പ്രതിമ നിര്‍മിക്കുക. പ്രതിമ ഏതു വിധത്തിലായിരിക്കണമെന്നതിനെക്കുറിച്ചും കൂട്ടായ്മയില്‍ തീരുമാനമുണ്ടാകും. പ്രതിമ സ്ഥാപിക്കുന്നതിന് തിരൂര്‍ നഗരസഭയുടെസഹകരണം തേടിയിട്ടുണ്ട്. വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ ഹാളിലേക്കുള്ള ആദ്യകവാടം കടന്നുള്ള പടിഞ്ഞാറു ഭാഗത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചു തരണമെന്നും അതിന് നഗരസഭ തയാറല്ലെങ്കില്‍ സിറ്റി ജങ്ഷനിലെ പേനയും മഷിക്കുപ്പിയും നീക്കം ചെയ്ത്എഴുത്തച്ഛന്റെ പ്രതിമ അവിടെ സ്ഥാപിക്കാന്‍ അനുവാദം തരണമെന്നുമാണ് മുനിസിപ്പല്‍ കൗണ്‍സിലിനു നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."