HOME
DETAILS

പൊന്നാനിയില്‍നിന്ന് പരിഗണനയ്ക്കായി 400 കോടിയുടെ പദ്ധതികള്‍

  
backup
February 12 2017 | 03:02 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf



പൊന്നാനി: മാര്‍ച്ച് മൂന്നിന് നടക്കുന്ന സംസ്ഥാന ബജറ്റിന്റെ പരിഗണനക്ക് പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്ന് 400 കോടിരൂപയുടെ പദ്ധതികള്‍.
ചെറുതും വലുതുമായ 35 പദ്ധതികളാണ് ബജറ്റിന്റെ പരിഗണനക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ ഭാരതപ്പുഴയും ബിയ്യം കായലും സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രധാനപ്പെട്ടത്. നേരത്തേ ആലോചനയിലുണ്ടായിരുന്ന നദിസംയോജന പദ്ധതി നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് ബജറ്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്.
പൊന്നാനി അഴിമുഖത്തെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിക്കുന്ന സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് ആണ് ബജറ്റിനുമുന്നിലുള്ള മറ്റൊരു പ്രധാന പദ്ധതി. കല്‍ക്കത്തയിലെ ഹൗറ പാലം മാതൃകയിലാണ് ഇത് നിര്‍മിക്കുക.
100 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. പാലപ്പെട്ടി അജ്മീര്‍ നഗര്‍ മുതല്‍  പൊന്നാനി അഴിമുഖം വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും ബജറ്റിന് മുന്നില്‍ അടിയന്തിര പ്രാധാന്യത്തോടെ സമര്‍പ്പിച്ചിട്ടുണ്ട് . വെളിയംകോട് ലോക്ക് കം ബ്രിഡ്ജും ചങ്ങാടം പാലവും പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പുതുപൊന്നാനി തീരത്ത് മല്‍സ്യബന്ധന വള്ളങ്ങളും ചെറുവഞ്ചികളും നങ്കൂരമിടുന്നതിന് ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മിക്കാനും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരള ഫിഷറിസ് സര്‍വകലാശാലയുടെ ഓഫ് കാംപസ് അനുവദിക്കണമെന്ന ആവശ്യവും ബജറ്റ് പരിഗണനാ അപേക്ഷകളില്‍ ഉണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ നിരവധി പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു . കര്‍മ റോഡ്, പൂക്കൈതകടവ് പാലം, ഉള്‍പ്പടെ 60 കോടിയോളം പദ്ധതികള്‍ക്കാണ് ആദ്യ ബജറ്റ് പരിഗണന നല്‍കിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago