HOME
DETAILS
MAL
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവം; അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു
backup
February 12 2017 | 03:02 AM
പട്ടാമ്പി: കഴിഞ്ഞദിവസം രാത്രിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ അഞ്ച് പ്രതികളെ പട്ടാമ്പി പൊലിസ് പിടികൂടി.
പെരുമുടിയൂര്‍ ആലിക്കപ്പറമ്പ് വൈഖരി വീട്ടില്‍ നിഖില്‍(20), ആലിക്കപറമ്പ് അനൂപ്(27), കോട്ടോപ്പാടം ആമത്തറ വൈശാഖ്(29), വടക്കുമുറി പുതുമനത്തൊടി വിവേക്(20), എരുമപ്പെട്ടി പ്ലാവളപ്പില്‍ കണ്ണന്(സനീഷ് 32) എന്നിവരെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പുതിയ വീട്ടില്‍ നസീഫ് (29 ) കുണ്ടു കാട്ടില്‍ അശ്റഫ് (28 )കറുപ്പന് വളപ്പില്‍ സഹീര്‍ (27)എന്നിവര്‍ക്കാണ് കുത്തേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."