ശിരുവാണിയിലെ കരുതല്‍ ശേഖരം കൂടി കടത്തി: വന്യജീവികള്‍ കുടിവെളളം കിട്ടാതെ വലയുന്നു
പാലക്കാട് : ശിരുവാണി ഡാമിലെ ജലനിരപ്പ് മുന്‍പെങ്ങും ഇല്ലാത്തവിധം താഴ്ന്നിട്ടും ഡാമിലെ കരുതല്‍ ശേഖരം കൂടി തമിഴ്നാട് കടത്തുന്നതിനാല്‍ ആനകള്‍ ഉള്‍പെടെയുള്ള വന്യജീവികള്‍ കുടിക്കാന്‍ വെളളം കിട്ടാതെ വലയുന്നു. ഉഭയകക്ഷി ധാരണപ്രകാരമാണ് കരുതല്‍ ശേഖരത്തില്‍ നിന്നും വെള്ളം എടുത്തു തുടങ്ങിയത്. കോയമ്പത്തൂര്‍ കോര്‍പറേഷനിലെ അഞ്ചു വാര്‍ഡുകളിലേക്കാണ് ശിരുവാണിയില്‍ നിന്നും ഊറ്റിയെടുക്കുന്ന ജലംനല്കുന്നത്. പ്രതിദിനം അഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്.
കരുതല്‍ ശേഖരത്തിലെ വെള്ളം മുഴുവന്‍ തിരിച്ചു വിട്ടതിനാല്‍ മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ പറ്റുന്നില്ല. ആന കൂട്ടം ഇപ്പോള്‍ കാടു വിട്ടു വെള്ളം തേടി നാട്ടില്‍ ഇറങ്ങിത്തുടങ്ങിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇനി ഒരാഴ്ചത്തേക്കുള്ള വെള്ളമേ ഡാമില്‍ ഉള്ളു. ഇതു മുഴുവനായും തമിഴ്നാട്ടില്‍ കൊണ്ടുപോയാല്‍ മൃഗങ്ങളാണ് ഏറ്റവും കഷ്ടപ്പെടുകയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു .ആനകള്‍ കാടിറങ്ങിയാല്‍ പ്രശ്നം വീണ്ടും വഷളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."