HOME
DETAILS
MAL
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ജേക്കബ് തോമസ് ഐ.പി.എസ്
backup
January 28 2018 | 03:01 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഡി.ജി.പി ജേക്കബ് തോമസ്. ബാര്‍ മുതലാളിമാര്‍ക്ക് ആരെവേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും കഴിയുന്ന തരത്തിലാണ് നിലവിലെ മദ്യനയം.
മദ്യമാഫിയയെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പിന്നീട് സര്‍വിസില്‍ ഉണ്ടാകില്ല. വിദ്യാലയത്തിനും ദേവാലയത്തിനും മുകളിലാണ് മദ്യാലയത്തിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. എം. സെല്‍വരാജ്, കേരള മദ്യനിരോധന സമിതി പ്രസിഡന്റ് കെ.പി ദുര്യോദനന്, ഫാ. മാത്യു കട്ടറത്ത്, വിഴിഞ്ഞം ഹനീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."