അനര്‍ഹര്‍ പട്ടികയില്‍ കയറിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്
കോഴിക്കോട്: കുറ്റിപ്പുറത്ത് 26 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്ത കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനടക്കം 15 പേര്‍ക്ക് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍. എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ 15 പേരടങ്ങിയ ശുപാര്‍ശ കത്ത് അതേപടി ശരിവച്ചാണ് മെഡല്‍പട്ടിക തയാറാക്കിയത്.
വകുപ്പില്‍ ഈ ഉദ്യോഗസ്ഥനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടും താമരശ്ശേരി താലൂക്ക് സര്‍ക്കിളിന്റെ കീഴില്‍ മലബാറിലെ അഞ്ചു ജില്ലകളുടെ ചുമതലയുള്ള മൊബൈല്‍ ലിക്വര്‍ ടെസ്റ്റിങ് ലബോറട്ടറിയുടെ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ എക്‌സൈസ് മെഡലിനും ഈ ഉദ്യോഗസ്ഥനെ ശുപാര്‍ശ ചെയ്ത് ഉത്തരമേഖലാ ഓഫിസ് തിരുവനന്തപുരത്തെ എക്‌സൈസ് കമ്മിഷണര്‍ക്ക് കത്തു നല്‍കിയ സംഭവം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ശുപാര്‍ശയിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായത്.
2010 സെപ്റ്റംബറില്‍ കുറ്റിപ്പുറം മദ്യ ദുരന്തത്തില്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെതിരേ വകുപ്പില്‍ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനം മൂലമാണ് ഇദ്ദേഹത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കുന്നതെന്നാണ് ഇവരുടെ പക്ഷം. കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തില്‍ എക്‌സൈസ് വകുപ്പിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ദുരന്തം നടക്കുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് കാര്യമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു അന്തിമ റിപ്പോര്‍ട്ട്. അതേസമയം, മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥരുടെ നീണ്ടനിരയുള്ളപ്പോള്‍ സ്തുത്യര്‍ഹ സേവനത്തിനു ആരോപണ വിധേയരെ തെരഞ്ഞെടുത്തത് വകുപ്പില്‍ മുറുമുറുപ്പിന് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."