വടക്കാഞ്ചേരിയിലെ കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണ്‍ അടച്ച് പൂട്ടി
വടക്കാഞ്ചേരി: ഡിവൈന്‍ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണ്‍ സഹകരണ വകുപ്പ് അടച്ചു പൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന പത്തോളം വനിതാ തൊഴിലാളികള്‍ വഴിയാധാരമായി.
ഗോഡൗണിലെ ജീവനക്കാരെ പൂത്തോളിലെ ഗോഡൗണിലേക്കും മറ്റു സ്ഥലങ്ങളിലേക്കും സ്ഥലം മാറ്റും. ചെലവ് ചുരുക്കലിന്റെ പേരിലാണ് ഗോഡൗണ്‍ അടച്ച് പൂട്ടിയത്.
2011 ലാണ് വിവിധ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും നന്മ സ്‌റ്റോറുകളിലേക്കും ആവശ്യമായ സാധനങ്ങള്‍ സുഗമമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരിയില്‍ ഗോഡൗണ്‍ ആരംഭിച്ചത്. അടച്ചു പൂട്ടിയതോടെ സാധനങ്ങളുടെ ലഭ്യതയിലും കുറവുണ്ടാകും. പൂത്തോളില്‍ നിന്നാണ് ഇനി സാധനങ്ങള്‍ എത്തേണ്ടത് ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുകയാണ് ഇതിന് പുറമെ വടക്കാഞ്ചേരിയിലെ റീജ്യണല്‍ ഓഫിസ് കേച്ചേരി ഫാര്‍മസി കോളജിലേക്ക് മാറ്റാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ വടക്കാഞ്ചേരി നഗര ഹൃദയത്തിലെ സിറ്റി ടവറിലാണ് റീജ്യണല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."