HOME
DETAILS
MAL
144 ഭാരവാഹികളെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി
backup
January 28 2018 | 03:01 AM
ചെന്നൈ: കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങിന്ന അണ്ണാ ഡി.എം.കെയില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച 144 ഭാരവാഹികളെ ഒറ്റയടിക്ക് പുറത്താക്കി സമാധാന ശ്രമം നടത്തിയെങ്കിലും പാര്‍ട്ടി നേതാക്കളായ ഒ.പനീര്‍ശെല്‍വത്തിനും എടപ്പാടി പളനിസാമിക്കും മുന്പില് കടുത്ത വെല്ലുവിളികളാണ് ഉയരുന്നത്.
പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചാണ് തൂത്തുക്കുടി ജില്ലയിലെ പാര്‍ട്ടിയുടെയും പോഷക സംഘടനയുടെയും ഭാരവാഹികളെ പുറത്താക്കിയതെന്ന് അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്റര്‍ പനീര്‍ശെല്‍വവും സഹകോ-ഓര്‍ഡിനേറ്റര്‍ പളനിസാമിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."