HOME
DETAILS
MAL
ജീവനക്കാര്‍ക്ക് വന്‍ശമ്പള വര്‍ധനവുമായി കര്‍ണാടക സര്‍ക്കാര്‍
backup
January 28 2018 | 03:01 AM
ബംഗളൂരു: ഭരണത്തുടര്‍ച്ച തേടി കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വന്‍പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത ഫെബ്രുവരി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 24 മുതല്‍ 30 ശതമാനം വരെ വര്‍ധനവ് നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 6.2 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഇതുകൂടാതെ അവധി ദിനങ്ങളും കൂട്ടി നല്‍കിയിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ ആറു ദിവസം ജീവനക്കാര്‍ ജോലി ചെയ്യണമെന്നാണ് നിയമം. രണ്ടാം ശനിയാഴ്ച അവധിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."