മഹാദായി നദീജല തര്‍ക്കം ഗോവയുമായി ചര്‍ച്ചക്ക് തയാറെന്ന് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: മഹാദായി നദീ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഗോവയുമായി തുറന്ന ചര്‍ച്ചക്ക് കര്‍ണാടകം തയാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
സംസ്ഥാനത്തെ നാല് ജില്ലകളിലെ കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും ഈ നദീജലം അനിവാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകയിലെ ബാഗല്‍കോട്ട, ബെല്‍ഗാം, ധര്‍വാഡ്, ഗദക് ജില്ലകളില്‍ കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും മഹാദായി നദിയെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇത് അനുവദിക്കാന്‍ ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ തയാറാകുന്നില്ല.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
അതേസമയം കര്‍ണാടകയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ തയാറാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തയാറായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നാണ് കര്‍ണാടകയിലെ ബി.ജെ.പി നേതാക്കളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."