HOME
DETAILS

ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് കെ.സി

  
backup
February 12 2017 | 05:02 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf


കായംകുളം: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയും കേരളത്തിന്റെ മുന്‍ വ്യവസായി വകുപ്പ് മന്ത്രിയുമായ ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. പറഞ്ഞു.
അദ്ദേഹത്തെപ്പോലെ ലോകം അറിയപ്പെടുന്ന വ്യക്തിത്വത്തിന് മരണാനന്തര ഘട്ടത്തില്‍ ഇത്തരമൊരു അനുഭവമുണ്ടായത് ഉള്‍ക്കൊള്ളാനാവില്ല. കേന്ദ്രത്തിലെ നരേന്ദ്രമോഡി ഗവണ്‍മെന്റിന്റെ ക്രൂരമായ കാടത്തമാണ് ഇതിലൂടെ പുറത്തുവന്നത്. മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കായംകുളം പാര്‍ക്ക് മൈതാനിയില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പരമോന്നത ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത ഈ പവിത്രമായ ഈ മന്ദിരത്തില്‍വെച്ച് അഹമ്മദിന് സംഭവിച്ച മരണത്തെ വളരെ നിന്ദ്യമായിട്ടാണ് കേന്ദ്ര ഭരണകൂടം കണ്ടത്.
കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റ് അംഗവും പത്ത് വര്‍ഷം കേന്ദ്ര സഹമന്ത്രി പദവിയില്‍ ഇരിക്കെ രാജ്യത്തിനുവേണ്ടി അന്താരാഷ്ട്രവേദികളില്‍ ശബ്ദം ഉയര്‍ത്തുകയും ചെയ്ത ഇ. അഹമ്മദിന്റെ മൃതദേഹത്തെ അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയത് അത്യന്തം ലജ്ജാകരവും വേദനാജനകവുമായി.
ബ്ജറ്റ് തടസപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാരിന് അത് ബന്ധുക്കളും പാര്‍ട്ടി നേതൃത്വവുമായി തുറന്ന് സംസാരിക്കാമായിരുന്നു.
അവസാന സമയത്ത് തങ്ങളുടെ പിതാവിനെ കാണുവാനുള്ള അവസരം മക്കള്‍ക്കു നിഷേധിച്ചതും ചികിത്സസംബന്ധമായ വിവരങ്ങള്‍ അഹമ്മദിന്റെ മക്കള്‍ ഡോക്ടര്‍മാരായിട്ടുപോലും മറച്ചുവെച്ചതും ദുരൂഹമാണ്. യോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ. യഹിയ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നസീര്‍ സ്വാഗതം പറഞ്ഞു.
ചുനക്കര ജനാര്‍ദ്ധനന്‍നായര്‍, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. സി.ആര്‍. ജയപ്രകാശ്, അഡ്വ. പി.സി. രഞ്ചി, കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസഫ് ജോണ്‍, ജനതാദള്‍ നേതാവ് ഷേയ്ക്ക് പി. ഹാരീസ്, മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ അബ്ദുല്‍സലാം ലബ്ബ, മുഹമ്മദ് കൊച്ചുകളം, ബി.എ. ഗഫൂര്‍, എ. ഇര്‍ഷാദ്, അഡ്വ. എച്ച്. ബഷീര്‍കുട്ടി, നിയോജകമണ്ഡലം പ്രസിഡന്റ് ജെ. മുഹമ്മദ്കുഞ്ഞ്, ഷാഹുല്‍ഹമീദ് റാവുത്തര്‍, പൂക്കുഞ്ഞ് കോട്ടപ്പുറം, എസ്. അബ്ദുല്‍സലാം, സഫീര്‍ പീടിയേക്കല്‍, കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശിവദാസന്‍, എ. ത്വാഹാമൗലവി, കായംകുളം ടൗണ്‍ പള്ളി ഇമാം കെ. ജലാലുദ്ദീന്‍ മൗലവി, പേഴ്‌സണല്‍ ലാ ബോര്‍ഡ് മെമ്പര്‍ ഷുക്കൂര്‍ മൗലവി, ശ്യാംസുന്ദര്‍, പി.കെ. കൊച്ചുകുഞ്ഞ്, ബി.എ. റസാക്ക്, യൂത്ത് ലീഗ് നേതാക്കളായ ഷാജഹാന്‍ ആറാട്ടുപുഴ, പി. ബിജു, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഇ. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago