പുതുക്കിപ്പണിത കരുവാറ്റാ ശ്രീവിനായകന്‍ ചുണ്ടന്‍ ജൂണ്‍ രണ്ടിന് നീരണിയും
ഹരിപ്പാട്: പുതുക്കിപ്പണിത കരുവാറ്റാ ശ്രീവിനായകന്‍ ചുണ്ടന്‍ ജൂണ്‍ രണ്ടിന് 10.30ന് കരുവാറ്റാ കുറ്റിത്തറകടവില്‍ നീരണിയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യാതിഥിയാകും.
ചുണ്ടന്‍വളള ഉടമസ്ഥ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍.കെ കുറുപ്പ്, കരുവാറ്റാ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, പായിപ്പാട് ജലോല്‍സവ സമിതി സെക്രട്ടറി ആനാരി ഹനീഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഗ്രാന്റായി നല്‍കിയ ഒന്‍പത് ലക്ഷം രൂപയടക്കം ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് വളളം പുതുക്കിപ്പണിതത്. ചങ്ങംകരി സാബു ആചാരിയുടെ മുഖ്യനേതൃത്വത്തിലാണ് പുതുക്കിപ്പണിയല്‍ നടന്നത്.
അമരം മുതല്‍ വെടിത്തടി വരെ പൂര്‍ണ്ണമായും മാറ്റിയാണ് വള്ളം പുതുക്കിപ്പണിതിരിക്കുന്നത്. കെ.ആര്‍ രാജന്‍ (പ്രസിഡന്റ്), കെ.ശ്രീധരന്‍ നായര്‍ (സെക്രട്ടറി), കെ.ആര്‍ ഹരിദാസ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായുള്ള കരുവാറ്റയിലെ 60 ഓഹരി ഉടമകളുടേതാണ് ശ്രീവിനായകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."