HOME
DETAILS

മനോവൈകല്യമുള്ള സ്ത്രീക്ക് മര്‍ദനം: വനിതാ കമ്മിഷന്‍ കേസെടുത്തു

  
backup
January 31, 2018 | 9:48 PM

%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95-2

കൊച്ചി: വൈപ്പിനില്‍ മനോവൈകല്യമുള്ള സ്ത്രീയെ അയല്‍വാസികള്‍ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം കടുത്ത മനുഷ്യാവകാശ ലംഘനവും അപലനീയവുമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അഭിപ്രായപ്പെട്ടു.
സഹജീവികള്‍ അക്രമത്തിനിരയാകുമ്പോഴും അപകടത്തില്‍പ്പെടുമ്പോഴും കണ്ടുനില്‍ക്കുന്ന മാനസികാവസ്ഥ സാക്ഷരകേരളത്തിന് അപമാനമാണ്. ജില്ലാ പൊലിസ് മേധാവിയില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് കേസന്വേഷണം നിരീക്ഷിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.
അതേസമയം മര്‍ദനത്തില്‍ പരുക്കേറ്റ വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലയിലേറ്റ പരുക്ക് സാരമായതിനാലാണ് വിദഗ്ധ ചികിത്സ തേടിയത്. മുഖം നീരുവച്ച് വീര്‍ത്ത നിലയിലാണ്. മര്‍ദനത്തില്‍ മൂക്കിന്റെ പാലത്തിനും പരുക്കേറ്റിട്ടുണ്ട്. വീട്ടമ്മയെ സ്‌കാനിങിന് വിധേയയാക്കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അക്രമത്തില്‍ കൂടുതല്‍പേര്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. വീട്ടമ്മയെ മര്‍ദിക്കുന്ന വിഡിയോ പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പള്ളിപ്പുറം സ്വദേശികളായ ലിജി അഗസ്റ്റിന്‍, മോളി സെബാസ്റ്റ്യന്‍, ബീന ബിജു എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതില്‍ ലിജി അഗസ്റ്റിനാണ് സ്ത്രീയെ ചട്ടുകം വച്ച് പൊള്ളിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. മൂന്ന് പേര്‍ക്കുമെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ടാണ് അയല്‍ക്കാര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് ഇവരുടെ ഭര്‍ത്താവ് പീറ്റര്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  6 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  6 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  6 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  6 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  6 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  6 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  6 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  6 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  6 days ago