ഹജ്ജ് യാത്ര കോഴിക്കോട്ടു നിന്നാക്കണം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയുടെ കേന്ദ്രമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വീണ്ടും മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു.
2015 വരെ കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍നിന്നുമുള്ള ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയായിരുന്നു. സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ 80 ശതമാനവും വടക്കന്‍ ജില്ലകളില്‍ നിന്നാണ്.
കേരള ഹജ്ജ് കമ്മിറ്റി ഓഫിസിന് 3,000 തീര്‍ഥാടകരെ താമസിപ്പിക്കാനുള്ള സൗകര്യവും കോഴിക്കോട്ടുണ്ട്.
എന്നാല്‍ റണ്‍വേ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഹജ്ജ് യാത്ര താല്കാലികമായി കൊച്ചിയിലേക്ക് മാറ്റുകയാണുണ്ടായത്. വലിയ വിമാനങ്ങള്‍ക്കു സര്‍വിസ് നടത്താന്‍ ഇപ്പോള്‍ കോഴിക്കോട്ട് സൗകര്യമുണ്ടെന്ന് എയര്‍പോര്‍ട് അതോറിറ്റി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയും ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കോഴിക്കോട്ടു നിന്നാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."