ബി.ജെ.പി 36 കോടി വാഗ്ദാനം നല്കി: ഇറോം ശര്‍മിള
ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികളുടെ വാഗ്ദാനവുമായി ഇറോംശര്മിളയ്ക്കു പിന്നാലെ ബി.ജെ.പി. 36 കോടി രൂപ ബി.ജെ.പി തനിക്കു വാഗ്ദാനം ചെയ്തെന്ന് മാധ്യമപ്രവര്‍ത്തകരോട് ഇറോം ശര്‍മിള തന്നെയാണ് വെളിപ്പെടുത്തിയത്. അഴിമതി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ ബി.ജെ.പിക്കുള്ളത് നേരത്തെ അറിയാമായിരുന്നെങ്കിലും തന്നെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും വിലയ്ക്കുവാങ്ങാനുള്ള നീക്കം അപഹാസ്യമാണെന്നു ശര്‍മിള പറഞ്ഞു. അഴിമതിക്കും മണിപ്പൂരിലെ പട്ടാള നിയമത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പുരംഗത്ത് സജീവമായ ശര്‍മിളയെ വിലക്കെടുക്കാന്‍ ശ്രമിച്ചുവെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയതോടെ മണിപ്പൂരില്‍ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള കൈക്കൂലിയായാണ് ബി.ജെ.പി ശര്‍മിളയ്ക്കു കോടികള്‍ വാഗ്ദാനം ചെയ്തത്. മണിപ്പൂരില്‍ അഞ്ചു മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി വ്യക്തമായ സ്വാധീനം ഉറപ്പിച്ചുവെന്നു ശര്‍മിള അവകാശപ്പെട്ടു. തൗബാല്‍ മണ്ഡലത്തില്‍ തനിക്കെതിരേ മത്സരിക്കുന്ന മുഖ്യമന്ത്രി രണ്ടാം സ്ഥാനത്തെത്തുമെന്നും ശര്‍മിള പറഞ്ഞു. മാര്‍ച്ച് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി, പ്രജാപാര്‍ട്ടി എന്നിവയ്ക്കു പുറമെ പ്രാദേശിക പാര്‍ട്ടികളും സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."