ഊട്ടി പുഷ്പമേള സമാപിച്ചു
ഗൂഡല്ലൂര്‍: മൂന്ന് ദിവസമായി ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടന്ന 120-ാമത് ഊട്ടി പുഷ്പമേള സമാപിച്ചു. ആയിരക്കണക്കിന് സഞ്ചാരികളാണ് പുഷ്പ മേള സന്ദര്‍ശിച്ചത്.
1.30 ലക്ഷം കാര്‍ണേഷ്യം പൂക്കള്‍ കൊണ്ട് സൃഷ്ടിച്ച 68 അടി നീളവും 30 അടി ഉയരവും 10 അടി വീതിയുമുള്ള ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ മാതൃക സഞ്ചാരികളുടെ മനംകവര്‍ന്നു. ഓര്‍ക്കിഡ് പൂക്കള്‍ കൊണ്ട് സൃഷ്ടിച്ച അഞ്ച് കിളികളുടെ മാതൃകയും 5 ലക്ഷം വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെ ശേഖരവും 15,000 ചെടിച്ചട്ടികളിലായി ഒരുക്കിയിരുന്നു.
ഈ വര്‍ഷം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാരണം ഫ്‌ളവര്‍ഷോ മെയ് അവസാന വാരത്തിലേക്ക് നീട്ടുകയായിരുന്നു. പനനീര്‍പൂമേള ഉള്‍പ്പെടെയുള്ള മേളകള്‍ വെട്ടി ചുരുക്കുകയും ചെയ്തിരുന്നു. കൃഷി വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുഷ്പമേള നടത്തിയിരുന്നത്.
പുഷ്പമേളയിലെ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ പി ശങ്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍, കെ ആര്‍ അര്‍ജുനന്‍ എം.പി, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മണി, ഊട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ സത്യഭാമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."