താരിഖ് റമദാനെതിരേ ലൈംഗികക്കുറ്റം ചുമത്തി
പാരിസ്: പ്രമുഖ അക്കാദമിക പണ്ഡിതനും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പ്രൊഫസറുമായ താരിഖ് റമദാനെതിരേ ഫ്രഞ്ച് കോടതി ലൈംഗികക്കുറ്റം ചുമത്തി. രണ്ട് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതേതുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച റമദാനെ പാരിസ് പൊലിസ് കസ്റ്റയിലെടുത്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ റമദാന്‍ നിഷേധിച്ചു.
താരിഖ് റമദാനുമായി മുന്‍പ് ബന്ധമുണ്ടായിരുന്ന ഹെന്‍ഡ അയാരി എന്ന ഫെമിനിസ്റ്റ് പ്രവര്‍ത്തകയാണ് ആദ്യമായി ആരോപണവുമായി രംഗത്തെത്തിയത്. 2016ല്‍ അവര്‍ പ്രസിദ്ധീകരിച്ച പുസ്‌കത്തില്‍ ഒരു പ്രമുഖ അക്കാദമിക പണ്ഡിതന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചിരുന്നു. ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റൈനെതിരായ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹെന്‍ഡ റമദാന്റെ പേര് വെളിപ്പെടുത്തിയത്.
എന്നാല്‍, തനിക്കെതിരായി ശത്രുക്കള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണു പുതിയ ആരോപണമെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും റമദാന്‍ വ്യക്തമാക്കി. നിലവില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് അവധിയെടുത്തിരിക്കുകയാണ് അദ്ദേഹം. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ പേരമകന്‍ കൂടിയാണ് റമദാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."