വിദ്യാര്‍ഥികള്‍ പ്രതിബദ്ധതയുള്ളവരാകണം: അബ്ദുല്‍വഹാബ് എം.പി
മുക്കം: പഠിച്ചു വളര്‍ന്ന സ്ഥാപനത്തോട് കൂറും പ്രതിബദ്ധതയുമുള്ളവരാകണം വിദ്യാര്‍ഥികളെന്നും പഠിച്ച സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും വികസനത്തിനും ഓരോരുത്തരും പ്രയത്നിക്കണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപകൊണ്ട് നവീകരിച്ച ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ മാനേജര്‍ ഒ.അബ്ദുറഹ്മാന് അധ്യക്ഷനായി. ഹെഡ്മാസ്റ്റര് യു.പി മുഹമ്മദലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന സ്കൂള്‍ മേളകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മുക്കം നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ വിതരണം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഹരീദമോയിന് കുട്ടി, കൗണ്‍സിലര്‍മാരായ പി.പി അനില്‍ കുമാര്‍, ശഫീഖ് മാടായി, എ. അബ്ദുല്‍ ഗഫൂര്‍, പ്രിന്‍സിപ്പല്‍ ഡോ.കൂട്ടില്‍ മുഹമ്മദലി, മുന്‍ പി.ടി.എ പ്രസിഡന്റ് ഉമര്‍ പുതിയോട്ടില്‍, പി.കെ അബ്ദുറസാഖ്, ഇ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് നേടിയ ഫിസിക്സ് അധ്യാപകന് നാസിമുദ്ദിന്‍, മികച്ച ഹോം സിനിമക്കുള്ള പി.ശാന്താദേവി പുരസ്കാരം നേടിയ മലയാളം അധ്യാപകന് ബന്ന ചേന്ദമംഗലൂര്‍ എന്നിവര്‍ക്കുള്ള സ്റ്റാഫ് കൗണ്‍സില്‍ ഉപഹാരം എം.പി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."