HOME
DETAILS

സുപ്രിംകോടതി വിധിയില്‍ എന്തു വ്യക്തത?

  
backup
February 13 2017 | 23:02 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ മാര്‍ച്ച് 31 നകം 500 മീറ്റര്‍ ഉള്ളിലേക്കു മാറ്റി സ്ഥാപിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബിവറേജസ് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചത് നീതീകരിക്കാനാവില്ല. വൈനും ബിയറും മദ്യമല്ല എന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. സുപ്രിംകോടതി വിധിയില്‍ ഒരവ്യക്തതയുമില്ലെന്നിരിക്കെ ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകളായ റീട്ടെയില്‍ കടകള്‍ മാത്രം മാറിയാല്‍ മതിയോ അതല്ല മുഴുവന്‍ മദ്യഷാപ്പുകളും മാറണോ എന്നതിലാണിപ്പോള്‍ സര്‍ക്കാരിനും ബെവ്‌കോയ്ക്കും സംശയം. മദ്യഷാപ്പുകള്‍ മുഴുവന്‍ അഞ്ഞൂറ് മീറ്റര്‍ ഉള്ളിലോട്ടു മാറ്റി സ്ഥാപിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരിക്കെ വിധി പ്രസ്താവത്തില്‍ യാതൊരു അവ്യക്തതയുമില്ലെന്നും കള്ളുഷാപ്പുകള്‍ വരെ അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും സംസ്ഥാന നിയമവകുപ്പ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. ഇതു കാര്യമായെടുക്കാതെ വ്യക്തത വരുത്താനെന്ന വ്യാജേന പാതയോരങ്ങളിലെ മദ്യശാലകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിക്കുകയാണെന്ന് വേണം കരുതാന്‍. 

സുപ്രിംകോടതി വിധി മാനിക്കാതെ പാതയോരങ്ങളില്‍ മദ്യശാലകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മദ്യനിരോധനമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യമെന്നും മദ്യവര്‍ജനവും മദ്യവ്യാപനം തടയുകയുമാണ് നയമെന്നും തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്. ബാറുടമകള്‍ക്കു വേണ്ടിയുള്ള ഒരു നീക്കമായി മാത്രമേ ഇതിനെ കാണാനാകൂ. മദ്യം വില്‍ക്കുന്നവര്‍ക്കാണ് സുപ്രിംകോടതി വിലക്കെന്നും വാങ്ങുന്നതിന് വിലക്കില്ലെന്നും ന്യായീകരണം കണ്ടെത്തി ബാറുടമകള്‍ സുപ്രിംകോടതി വിധിയെ ദുര്‍വ്യാഖ്യാനിക്കാനും ഇതിനിടെ ശ്രമം നടത്തുന്നുണ്ട്.
വിധിയെ ദുര്‍ബലപ്പെടുത്താനെന്നവണ്ണം അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റുന്ന മദ്യഷാപ്പുകള്‍ പലതും ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാണ് ശ്രമിച്ചുവരുന്നത്. ഇതിനെതിരേ പല സ്ഥലങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം നടന്നുവരുന്നുണ്ട്. ജനങ്ങള്‍ക്കു വേണ്ടാത്ത മദ്യം എന്തിനാണ് സര്‍ക്കാര്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് തദനുസൃതമായ നടപടികളായിരുന്നു സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്. മദ്യം പൂര്‍ണമായും നാഷനല്‍ ഹൈവേയില്‍ നിന്നും സംസ്ഥാന പാതയോരങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നതുതന്നെയാണ് കോടതിവിധിയുടെ കാതല്‍. അതിനെതിരേ നടത്തുന്ന ഏത് സര്‍ക്കാര്‍ നീക്കവും ജനവിരുദ്ധമായേ കാണാനാകൂ.
പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ മൂലമാണ് റോഡപകടങ്ങള്‍ പെരുകുന്നത്. മദ്യപിച്ചുള്ള ഡ്രൈവിങ് മൂലം എത്രയെത്ര മനുഷ്യരാണ് ഓരോ ദിവസവും മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. എത്രയെത്ര ആളുകളാണ് ഗുരുതരമായ പരുക്കുകള്‍ കാരണം ശയ്യാവലംബികളാകുന്നത്. മദ്യത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തേക്കാള്‍ തുക ഇതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ചെലവാകുന്നുണ്ട്. കഴിഞ്ഞ മാസം തൊടുപുഴയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരെ വരെ മദ്യപിച്ച നിലയില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനിടെ ഓണ്‍ലൈന്‍ വഴി മദ്യവ്യാപാരം നടത്തുവാന്‍ കണ്‍സ്യൂമര്‍ഫെഡ് ഒരു ശ്രമം നടത്തിയതാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ പദ്ധതി ഇവിടെ നടപ്പിലാക്കാനായിരുന്നു ശ്രമം. വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നത്. മദ്യവില്‍പനയ്ക്ക് ലൈസന്‍സ് അനിവാര്യമാണെന്ന നിയമം മറികടന്നായിരുന്നു ഈ നീക്കം.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം ടൂറിസ്റ്റുകളുടെ വരവില്‍ കുറവുണ്ടായതായി മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്നും ആഭ്യന്തര വിനോദസഞ്ചാരത്തില്‍ എട്ടു ശതമാനം വര്‍ധനവുണ്ടായെന്നും കഴിഞ്ഞവര്‍ഷത്തെ ടൂറിസം ഡയരക്ടറേറ്റിന്റെ കണക്കുകളില്‍ നിന്നു വെളിപ്പെടുന്നുണ്ട്. മദ്യഷാപ്പുകള്‍ അവ കള്ളുഷാപ്പുകളായാല്‍ പോലും പാതയോരങ്ങളില്‍ നിന്നും മാറ്റി ഇടതുസര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന മദ്യവര്‍ജനത്തിന് ആക്കം കൂട്ടുകയാണ് വേണ്ടത്. ബാറുടമകള്‍ക്കു വേണ്ടി കോടതിയെ സമീപിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  38 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  41 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago