HOME
DETAILS
MAL
പ്രതിഷേധവുമായി നാട്ടുകാര്‍; അധികൃതരെത്തി പ്രവൃത്തി തടഞ്ഞു
backup
May 30 2016 | 19:05 PM
സുല്‍ത്താന്‍ ബത്തേരി: കൈത്തോട് കയ്യേറി സ്വകാര്യവ്യക്തി മതില് നിര്‍മ്മിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി ചുങ്കം ബസ് സ്റ്റാന്‍ഡ് പരിസരത്താണ് കൈയേറ്റം നടന്നത്. ചുങ്കം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോടാണ് സ്വകാര്യവ്യക്തി കൈയേറിയത്.
നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞെങ്കിലും ഉടമ നിര്‍മാണം തുടരുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
തുടര്‍ന്ന് നഗരസഭാ ഓവര്‍സിയര്‍ സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ഇതിന് പുറമേ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന പാതയിലും കൈയ്യേറ്റം നടന്നതായി നാട്ടുകാര്‍ പറഞ്ഞു. ഈ ഭാഗത്ത് അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് മുമ്പും തര്‍ക്കമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."