സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളിലേക്ക് രോഗികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നു: മന്ത്രി
മണ്ണഞ്ചേരി: സ്വകാര്യ ആശുപത്രികളിലേയ്ക്ക് രോഗികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നവരായി മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പല ഡോക്ടര്‍മാരും മാറുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. കെ.കെ കുമാരന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് വളവനാട് ലക്ഷ്മി നാരായണ എഡ്യൂക്കേഷന്‍ ട്രസ്റ്റ് നല്‍കുന്ന ആംബുലന്‍സ് ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി.
മരണത്തേക്കാള്‍ ഭീകരമാണ് കുടുംബങ്ങളെ അനാഥത്വത്തിലേയ്ക്ക് നയിക്കുന്ന ചികിത്സാചിലവ്. ആരോഗ്യമേഖലയില്‍ നാളുകളായി ആസൂത്രണമില്ല. സെമിനാറുകള്‍ മാത്രമാണ് നടന്നിരുന്നത്.
ഈ അവസസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പരിശ്രമങ്ങള്‍ തുടങ്ങി. നാല് സുസ്ഥിര വികസന പദ്ധതികളില്‍ ഒന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്.
പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിവരെ പുതിയ സംവിധാനത്തിലേയ്ക്ക് മാറുകയാണ്. ഈ സാഹചര്യത്തില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. പി ജെ കുഞ്ഞപ്പന്‍ അധ്യക്ഷനായി.
ലക്ഷ്മി നാരായണ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകാശ് സ്വാമി ആംബുലന്‍സിന്റെ താക്കോല്‍ മന്ത്രി ജി സുധാകരന് കൈമാറി. ചാരിറ്റബിള്‍ ബോക്‌സിന്റെ ഉദ്ഘാടനം എ ആര്‍ പി സി ചെയര്‍മാന്‍ സജിചെറിയാന്‍ ക്ഷേത്രം സെക്രട്ടറി സജിയ്ക്ക് നല്‍കി നിര്‍വഹിച്ചു.
കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ് രാധാകൃഷ്ണന്‍,ഡോ: പ്രസന്നചന്ദ്രന്‍, ജമീലാപുരുഷോത്തമന്‍, പി എ ജുമൈലത്ത്, സുഭഗന്‍, ടി വി ബൈജു, സുചേത, ബീമാബീഗം, അഡ്വ:ഡി പ്രിയേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി ജി മോഹനന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ:എം സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."