HOME
DETAILS

സഊദിയില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ; രണ്ട് പ്രവാസികള്‍ മരിച്ചു

  
backup
February 04, 2018 | 7:35 AM

gulf-04-02-18-virus-in-saudi

ജിദ്ദ: സഊദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റ് രണ്ട് പ്രവാസികള്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴുപേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തായിഫ്, അല്‍ ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 60ഉം 50ഉം പ്രായമുള്ള പ്രവാസികളാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. റിയാദ്, ഹൈല്‍, തബൂക്ക്, ബുറൈദ എന്നിവിടങ്ങളില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

 2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 727 പേരാണ് ഇതുമൂലം രാജ്യത്ത് മരണപ്പെട്ടത്. സഊദിയില്‍ ആകെ 1,785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികില്‍സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കിയാല്‍ സുഖപ്പെടുക്കാനാവുന്ന രോഗമാണിതെന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്.

 പടര്‍ന്നു പിടിക്കുന്ന രോഗമിയാതിനാല്‍ ഇത്തരക്കാര്‍ രോഗബാധയെ ഗൗരവത്തോടെ കാണണം. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കുവൈത്തിൽ വ്യാപക പരിശോധന; നിരവധി കുറ്റവാളികൾ അറസ്റ്റിൽ

Kuwait
  •  3 days ago
No Image

നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

National
  •  3 days ago
No Image

മലേഷ്യയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം:  ബേഗൂരില്‍ വച്ചു കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച

Kerala
  •  3 days ago
No Image

നിങ്ങളുടെ പിറന്നാൾ ദിനത്തിൽ മിറാക്കിൾ ​ഗാർഡൻ സന്ദർശിച്ചോളൂ; ടിക്കറ്റ് സൗജന്യമാണ്; എങ്ങനെയെന്നറിയാം

uae
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  3 days ago
No Image

ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം; ഗ്ലോബൽ വില്ലേജിൽ പരിശോധന നടത്തി ദുബൈ മുനിസിപ്പാലിറ്റി

uae
  •  3 days ago
No Image

ചർച്ചയെ കുറിച്ച് പ്രതികരിക്കാനില്ല; എംഎൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ട് വി. ശിവൻകുട്ടി, പി.എം ശ്രീയിൽ സിപിഐ ഇടഞ്ഞുതന്നെ

Kerala
  •  3 days ago