HOME
DETAILS
MAL
കൃഷിനാശമുണ്ടായാല്‍ ഒരാഴ്ചക്കകം നഷ്ടപരിഹാരമെന്ന്
backup
May 30 2016 | 19:05 PM
കല്‍പ്പറ്റ: മഴയില്‍ കൃഷിനാശമോ വീടുകളുടെ തകര്‍ച്ചയോ മറ്റു നാശനഷ്ടമോ ഉണ്ടായാല്‍ ബന്ധപ്പെട്ടവര്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്താല്‍ ഒരാഴ്ചക്കകം നഷ്ടപരിഹാം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളില്‍ അതിന്റെ മുന്നൊരുക്കങ്ങള്‍ ചെയ്യണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ അത് നേരിടാനുള്ള മുന്നൊരുക്കം വേണമെന്നും മന്ത്രി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."