HOME
DETAILS
MAL
അമേരിക്കയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി രണ്ട് മരണം
backup
February 04 2018 | 14:02 PM
സൗത്ത് കരോലിന: യു.എസിലെ സൗത്ത് കരോലിനയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി രണ്ടു പേര്‍ മരിച്ചു. ചരക്കു ട്രെയിനുമായി യാത്രാ ട്രെയിന്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ 70 പേരെ ആശുപത്രിയിലാക്കി. ആംട്രാക്ക് ട്രെയിനും സി.എസ്.എക്‌സ് എന്ന ചരക്കു ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
ന്യൂയോര്‍ക്കിന്റെയും മിയാമിയുടെയും ഇടയില്‍ ഓടുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. എട്ട് ജീവനക്കാരും 139 യാത്രക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
One train car completely flipped over and crushed. @thestate #sctweets pic.twitter.com/i4dbyP69bP
— Maayan Schechter (@MaayanSchechter) February 4, 2018
കൂട്ടിയിടിയെത്തുടര്‍ന്ന് എന്‍ജിനുകളും പാസഞ്ചര്‍ കാറുകളും പാളം തെറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിനിടെ ആംട്രാക്ക് ട്രെയിന്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ അപകടമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."