HOME
DETAILS

യെച്ചൂരി സ്വാര്‍ഥനെന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

  
backup
February 05 2018 | 03:02 AM

%e0%b4%af%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d



തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന പൊലിസിനും ധനമന്ത്രി തോമസ് ഐസക്കിനും രൂക്ഷ വിമര്‍ശനം.
കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന് യെച്ചൂരി പറയുന്നതിനു പിന്നില്‍ സ്വാര്‍ഥ താല്‍പര്യങ്ങളാണെന്നും സംസ്ഥാനത്തു പൊലിസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ നയമനുസരിച്ചല്ലെന്നും ഇന്നലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആരോപിച്ചു.
എം.പിയാവാന്‍ സാധിക്കാതെ വന്നതില്‍ യെച്ചൂരിക്കു നിരാശയുണ്ട്. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് യെച്ചൂരിയുടെ നീക്കം. അടവുനയത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം വാദിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. ദീര്‍ഘകാലമായി പാര്‍ട്ടി സ്വീകരിച്ചുപോരുന്ന നിലപാടുകളെക്കുറിച്ചോ രാജ്യത്തെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ല. പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള യെച്ചൂരിയുടെ നീക്കത്തിനു തടയിടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലിസിനെ നിയന്ത്രിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയല്ലെന്നും സംഘ്പരിവാര്‍ ആണെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പൊലിസില്‍ വലിയൊരു വിഭാഗം ആര്‍.എസ്.എസുകാരാണ്. അവര്‍ക്കു പൊലിസ് സേനയ്ക്കുള്ളില്‍ സംഘടനാ സംവിധാനങ്ങളുമുണ്ട്. സംഘ്പരിവാര്‍ നയമനുസരിച്ച് പൊലിസ് സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് പക്ഷപാതപരമായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.
ജി.എസ്.ടിയുടെ അബദ്ധം ധനമന്ത്രി തോമസ് ഐസക്കിനു മനസ്സിലാകാന്‍ വൈകിയെന്നാണ് മറ്റൊരു വിമര്‍ശനം. ജി.എസ്.ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടാണ് ഐസക് ആദ്യം സ്വീകരിച്ചത്. ഇതു പാര്‍ട്ടിക്കും സംസ്ഥാന സര്‍ക്കാരിനും ക്ഷീണമായെന്നും അഭിപ്രായമുയര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  42 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago