ഇസ്‌റാഈലിനുള്ള അംഗീകാരം റദ്ദാക്കുമെന്ന്് പി.എല്‍.ഒ
ഗസ്സ: ഇസ്‌റാഈലിനുള്ള അംഗീകാരം പിന്‍വലിക്കുന്നതടക്കം ശക്തമായ നടപടികള്‍ക്ക് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) നീക്കം. ഇസ്‌റാഈലിനെതിരേ നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിക്കാനാണ് സംഘടനാ തീരുമാനം.
ട്രംപിന്റെ ജറൂസലം പ്രഖ്യാപനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം പി.എല്‍.ഒ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇസ്‌റാഈലുമായി രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, ഭരണ, നയതന്ത്ര മേഖലകളിലുള്ള ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഫലസ്തീന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇസ്‌റാഈലിനുള്ള പി.എല്‍.ഒയുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കാനായി യോഗത്തില്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വഫാ' ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
ഫലസ്തീനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംഘടനയാണ് പി.എല്‍.ഒ. അതിനാല്‍, പുതിയ തീരുമാനങ്ങള്‍ക്കു വര്‍ധിച്ച പ്രാധാന്യമുണ്ട്. കഴിഞ്ഞ ഡിസംബര്‍ ആറിന് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്രതലത്തിലുള്ള സമ്മര്‍ദം ചെലുത്തി തീരുമാനത്തില്‍നിന്ന് അമേരിക്കയെയും ഇസ്‌റാഈലിനെയും പിന്തിരിപ്പിക്കാനാണു ശ്രമം നടത്തുന്നത്.
ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ അംഗീകരിക്കുന്നതു വരെ ഇസ്‌റാഈലിനുള്ള അംഗീകാരം റദ്ദാക്കുമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലും പി.എല്‍.ഒ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."