വൃക്ക മാറ്റിവെക്കാന്‍ യുവാവ് സഹായം തേടുന്നു
പറവൂര്‍: രണ്ട് വൃക്കകളും തകരാറിലായ നിര്‍ധന യുവാവ് ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു.
കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തത്തപ്പിള്ളി മോളത്ത് പറമ്പില്‍ വല്യത്ത് മോഹനന്റെ മകന് അനില്‍കുമാര്‍ (38) ആണ് ഇരു വൃക്കകളും മാറ്റിവെക്കാന്‍ സഹായം അഭ്യര്‍ഥിക്കുന്നത്. വൃക്കകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഒരുവര്‍ഷമായി ബന്ധുക്കളുടെ സഹായത്താല്‍ ഡയാലിസിസ് ചെയ്തു വരികയാണ്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ഏക പ്രതിവിധിയെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അടുത്ത ബന്ധു വൃക്ക നല്കാന് തയാറായിട്ടുണ്ടെങ്കിലും ശസ്ത്രക്രിയക്കുള്ള പണമില്ലാതെ വിഷമിക്കുകയാണ് അനിലിന്റെ കുടുംബം. ഇതിനായി പഞ്ചായത്ത് മെമ്പര്‍ സി കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധി രൂപീകരിക്കുകയും എസ്.ബി.ടി മന്നം ബ്രാഞ്ചില്‍ അകൗണ്ടും തുറന്നിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍ 67386438753. ഐ.എഫ്.എസ്.സി കോഡ് എസി.ബി.ടി.ആര് 0000947. ഫോണ്‍: 9947180703,938893592.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."