മച്ചാട് മാമാങ്കത്തിന് ഇത്തവണ ഡിജിറ്റല്‍ ചൈനീസ് വെടിക്കെട്ട്
വടക്കാഞ്ചേരി: ആചാര വൈവിധ്യങ്ങളുടെ ഉത്സവമായ മച്ചാട് മാമാങ്കത്തിന് ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല പകരം ഡിജിറ്റല്‍ ചൈനീസ് വെടിക്കെട്ട് നടത്തുമെന്ന് മാമാങ്ക കമ്മിറ്റി പ്രസിഡന്റ് രഘു പാലിശ്ശേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെടിക്കെട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരുന്നതിനിടെ വിവാദങ്ങള്‍ക്കും സാങ്കേതികത്വത്തിന്റെ നൂലാമാലങ്ങള്ക്കും ഇടം നല്‍കാതെ മാമാങ്ക ആഘോഷ കമ്മിറ്റി വെടിക്കെട്ടിലെ പുതു വിപ്ലവം നടപ്പാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ശബ്ദത്തോടു കൂടിയ ഡിജിറ്റല്‍ വെടിക്കെട്ട് പറ പുറപ്പാട് ദിനമായ നാളെയും മാമാങ്ക ദിനമായ 21 ന് നിയമാനുസൃതമുള്ള വെടിക്കെട്ടും നടത്തുന്നതിനാണ് തീരുമാനം.കുണ്ടന്നൂര്‍ ശ്രീനിവാസനാണ് നേതൃത്വം നല്‍കുക. നാളെയാണ് ലോകത്തൊരിടത്തും കാണാനാകാത്ത വൈവിധ്യ കാഴ്ചയുമായി മാമാങ്ക പറ പുറപ്പാട്.
വെള്ളിയാഴ്ച്ച വൈകീട്ട് 7ന് പോരൂര്‍ ഉണ്ണികൃഷ്ണനും ചിറയ്ക്കല്‍ നിധീഷും ചേര്‍ന്ന് അവതരിപ്പിയ്ക്കുന്ന ഡബിള്‍ തായമ്പക നടക്കും. തുടര്‍ന്ന് കൊച്ചിന് കലാഭവന്റെ മെഗാഷോയും, ഗാനമേളയും ഉണ്ടാകും വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി പി.എന്‍ ശങ്കരനാരായണന്, ട്രഷെറര്‍ കെ.എന്‍ പരമേശ്വരന് മാമാങ്കം ഏകോപന സമിതി ചെയര്മാന് കെ.എസ് കൃപകുമാര്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് പി.കെ രാമചന്ദ്രന് എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."